India

അഞ്ച്‌ സന്നദ്ധസംഘടനാ പ്രവര്‍ത്തകരെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം; സ്‌കൂള്‍ മേധാവിക്കെതിരേ കേസ്‌

റാഞ്ചി: സന്നദ്ധസംഘടനാ പ്രവര്‍ത്തകരായ അഞ്ച്‌ സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ കൂട്ടമാനഭംഗം ചെയ്‌ത്‌ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവത്തില്‍ മിഷണറി സ്‌കൂള്‍ മേധാവിയായ പുരോഹിനെതിരേ കേസ്‌. റാഞ്ചി, ഖുന്റിക്കു സമീപമുള്ള സ്‌കൂളിനു കീഴിലുള്ള സന്നദ്ധസംഘടനയിലെ അംഗങ്ങള്‍ ബന്ദികളാക്കപ്പെട്ടത്‌ അറിഞ്ഞിട്ടും യഥാസമയം വിവരം അറിയിക്കാത്തതിനാണ്‌ ഫാ. അല്‍ഫോന്‍സോ ഏലിയനെതിരേ കേസെടുത്തത്‌.

also read:ദുബായിൽ അഞ്ച്‌ വയസുകാരിയോട് 45കാരന്റെ മോശം പെരുമാറ്റം; പിന്നീട് സംഭവിച്ചത്

സ്വയംപ്രഖ്യാപിത ഭരണം നടത്തുന്ന ആദിവാസി ഗ്രാമത്തില്‍നിന്നുള്ളവരാണു സംഭവത്തിനു പിന്നിലെന്നു പോലീസ്‌ സംശയിക്കുന്നു. പ്രതികളെന്നു സംശയിക്കുന്ന അഞ്ചു പേരില്‍ ഒരാളുടെ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. പ്രതികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക്‌ അന്‍പതിനായിരം രൂപയുടെ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button