Gulf

ദുബായിൽ അഞ്ച്‌ വയസുകാരിയോട് 45കാരന്റെ മോശം പെരുമാറ്റം; പിന്നീട് സംഭവിച്ചത്

ദുബായ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച്‌ വയസുകാരിയോട് 45കാരന്റെ മോശം പെരുമാറ്റം. ഇന്ത്യക്കാരനായ തൊഴിലാളിയാണ് കുട്ടിയോട് മോശമായി പെരുമാറിയത്. ഇയാൾ കുട്ടിയുടെ മേൽ കൈ വയ്ക്കുകയും കുട്ടിയെ ഉമ്മ വയ്ക്കുകയും ചെയ്‌തു. മാർച്ച് 8ന് അൽ ബാർശയിലായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പ്രതിക്കെതിരെ ദുബായ് പോലീസ് കേസെടുത്തു.

ALSO READ: എട്ട് വയസുകാരിയുടെ പിറന്നാൾ ആഘോഷം അവിസ്മരണീയമാക്കി ദുബായ് പൊലീസ്

പ്രതിയായ തൊഴിലാളിയെ കണ്ട് കുട്ടി ഭയപ്പെടുന്നത് കണ്ട മാതാപിതാക്കൾ വിവരം തിരക്കുകയായിരുന്നു. തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ പ്രതി മോശം രീതിയിൽ സ്പർശിക്കുകയും രണ്ട് തവണ ഉമ്മ വയ്ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button