Gulf

ദുബായിലെ പ്രൈവറ്റ് സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസായി വാങ്ങുന്നതി ഭീമമായ തുക; റിപ്പോര്‍ട്ടുകളിങ്ങനെ

ദുബായ്: 2017-18 അധ്യയന വര്‍ഷം ട്യൂഷന്‍ ഫീസ് വഴി ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ 7.5 ബില്യണ്‍ ദിര്‍ഹമാണ് വരുമാനം നേടിയത്. കഴിഞ്ഞ വര്‍ഷം 7 മില്യണ്‍ ദിര്‍ഹമാണ് ട്യൂഷന്‍ ഫീസായി ഈടാക്കിയിരുന്നത്.

ഏറ്റവും പുതിയ ദുബായ് പ്രൈവറ്റ് എഡ്യൂക്കേഷന്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ആണ് ഇത്തരം വിവരങ്ങള്‍ പുറത്തിറക്കിയത്.

Also Read : ദുബായില്‍ പ്ലസ്ടു പരീക്ഷ കോപ്പിയടി : അയ്യായിരം വിദ്യാര്‍ത്ഥികളെ ബാധിയ്ക്കും

ട്യൂഷന്‍ ഫീസ് വഴി സ്വകാര്യ സ്‌കൂളുകള്‍ നേടിയ വരുമാനം വര്‍ഷംതോറും വര്‍ധിക്കുകയാണ്. 2016-17 ല്‍ ദുബായ് പ്രൈവറ്റ് സ്‌കൂളുകളില്‍ 6.8 ബില്യണ്‍ ദിര്‍ഹമാണ് വരുമാനം ലഭിച്ചത്. 2015-16 ല്‍ 6.1 ബില്യണ്‍ ദിര്‍ഹവും, 2014-15 ല്‍ 5 ബില്യണ്‍ ദിര്‍ഹവും, 2013-14 ല്‍ 4 ബില്ല്യണ്‍ ദിര്‍ഹവുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുത്തനെ ട്യൂഷന്‍ ഫീസ് കൂട്ടിയിരിക്കുകയാണ് ദുബായിയിലെ പ്രൈവറ്റ് സ്‌കൂളുകാര്‍. ദുബായ് പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കുന്നത് 182 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

95,368 ഇന്ത്യക്കാരും 30,747 എമിറേറ്റികളും 22,603 പാക്കിസ്ഥാനികളും 15,357 ഈജിപ്തുകാരും 12,329 ബ്രിട്ടീഷുകാരും ഇന്ത്യയിലുണ്ട്. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 20,000 ദിര്‍ഹമായി ട്യൂഷന്‍ ഫീസ് നല്‍കുന്നതായി കെഎച്ച്ഡിഎ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button