ദുബായ് : ദുബായില്‍ പ്ലസ്ടു കണക്ക് പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് കണ്ടെത്തി. അയ്യായിരം വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കാളികളായിരിക്കുന്നതെന്ന് യു.എ.ഇ വിദ്യഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ദുബായില്‍ നടന്ന കണക്ക് പരീക്ഷയ്ക്കാണ് കുട്ടികള്‍ സോഷ്യല്‍മീഡിയ ഉപയോഗിച്ച് കോപ്പിയടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ മുഴുവന്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, തുടങ്ങി സോഷ്യല്‍ മീഡിയ വഴി ഉത്തരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ 5,500 വിദ്യാര്‍ത്ഥികളാണ് ഉത്തരങ്ങള്‍ കൈമാറിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കള്‍ മാത്രമല്ല അമ്മമാരും കൂടി ഇതില്‍ പങ്കാളികളായിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ വിദ്യാര്‍ത്ഥികള്‍ ഗ്രേഡുകള്‍ നല്‍കാതിരിയ്ക്കാനും അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം രേഖപ്പെടുത്താനും യു.എ.ഇയിലെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്
Post Your Comments