മുസാഫര്‍നഗര്‍ : ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ രോഗിയുടെ വൃക്ക മോഷ്ടിച്ചെന്ന പരാതിയിൽ ആശുപത്രിക്ക് പൂട്ട് വീണു. ഉത്തര്‍പ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൃക്കയിലെ കല്ലിനെ തുടര്‍ന്ന് ഇക്ബാല്‍ എന്ന 60 വയസുകാരനെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ വിഭു ഗാര്‍ഗ് വൃക്ക മോഷ്ടിച്ചുവെന്നും വൃക്ക ഐസ് ബാഗില്‍ ഒളിപ്പിച്ചിരിക്കുന്നത് കണ്ടെന്നും ബന്ധുക്കള്‍ നൽകിയ പരാതിയിൽ പറയുന്നു. ശേഷം പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച്ച വൈകുന്നേരത്തോടെ ആശുപത്രി അടച്ചുപൂട്ടിച്ചതായും സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഉത്തര്‍പ്രദേശ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Also read : പ്രവാചക നിന്ദ: സൗദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍
Post Your Comments