India

ഗൂഗിളുമായി സഹകരിച്ച് പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഗൂഗിളുമായി സഹകരിച്ച് പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വെയുടെ കമ്യൂണിക്കേഷന്‍ വിഭാഗമായ റെയില്‍ടെല്ലാണ് പദ്ധതിയെ കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ റെയില്‍വെ യാത്രക്കാര്‍ക്കായി 700 സ്റ്റേഷനുകളില്‍ സൗജ്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങുകയാണ് റെയില്‍വേ.

Also Read : ഇനി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സെല്‍ഫി എടുത്താല്‍ എട്ടിന്റെ പണി

30 മിനുട്ട് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യമാണ് യാത്രക്കാര്‍ക്ക് ഒരുക്കുകയെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു. ഓരോ മാസവും എട്ട് മില്യണ്‍ ഉപഭോക്താക്കള്‍ സൗജന്യ വൈഫൈ ഉപയോഗിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മാസത്തിലുള്ള ഡാറ്റ ഉപയോഗം 7000 ടിബി കടന്നതായി റെയില്‍ടെല്‍ അറിയിച്ചു.

Also Read : ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയിലെ ഈ സ്ഥിരംതസ്തിക റദ്ദാക്കുന്നു

ആറായിരം സ്റ്റേഷനുകളിലേക്ക് കൂടി സൗജന്യ വൈഫൈ വ്യാപിപ്പിക്കാനാണ് റെയില്‍ വകുപ്പിന്റെ പദ്ധതിയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. 407 നഗരപ്രദേശങ്ങളിലെ സ്റ്റേഷനുകളിലും 298 ഗ്രാമപ്രദേശങ്ങളിലെ സ്റ്റേഷനുകളിലുമാണ് വൈഫൈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button