Kerala

പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു

തിരുവനന്തപുരം: പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു. എഴുത്തുകാരിയായ പ്രൊഫ. ബി സുജാതാ ദേവി കവയത്രി സുഗതകുമാരിയുടേയും പ്രൊഫ. ഹൃദയകുമാരിയുടേയും സഹോദരിയാണ്. 73 വയ്സ് ആയിരുന്നു. സംസ്‌ക്കാരം ഇന്ന് മൂന്ന് മണിക്ക് തിരവനന്തപുരം തൈക്കാട് ശാന്തി കടാവത്തില്‍ നടക്കും.

Also Read : ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു

രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും കാര്‍ത്ത്യായനിയുടെയും മകളാണ്. മക്കള്‍ പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button