Kerala

ഇന്നലെ മലപ്പുറത്തെത്തിയത് ജസ്‌നയോ? മൊഴി നല്‍കി പാര്‍ക്ക് ജീവനക്കാരന്‍

മലപ്പുറം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) മലപ്പുറത്തെ ഒരു പാര്‍ക്കില്‍ കണ്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ജസ്‌നയെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്ത് കണ്ടതായാണ് പൊലീസിന് വിവരം ലഭിച്ചത്. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മേയ് മൂന്നിന് 11 മുതല്‍ രാത്രി എട്ടുവരെയാണ് ജസ്‌നയും മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പറഞ്ഞത്.

Image result for jesna

എന്നാല്‍ പാര്‍ക്കില്‍ തങ്ങള്‍ കണ്ടത് ജസ്നയെ അല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയായ ജസ്ഫറും പൊലീസിന് മൊഴി നല്‍കി. തങ്ങള്‍ക്ക് ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ജസ്‌നയെപ്പോലെ തോന്നിയെന്നും എന്നാല്‍ അത് ജസ്‌നയല്ലായിരുന്നെന്നുമാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്.

Also Read : ജസ്നയുടെ തിരോധാനം: ജസ്‌ന നിരന്തരം വിളിച്ച യുവ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നു

കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജെസ്‌നയുടെയും കൂട്ടുകാരിയുടെയും വേഷമെന്നും ദീര്‍ഘദൂരയാത്രയ്ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയതെന്നും മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നുവെന്നുമാണ് ജീവനക്കാര്‍ പോലീസന് നല്‍കിയിരുന്ന വിവരം.

Image result for jesna

അതേസമയം കഴിഞ്ഞ 15 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ പൊലീസിന് പ്രതീക്ഷയില്ലെന്നും അധികൃതര്‍ അറിയിച്ചു. ജസ്നയുടെ നാടായ പത്തനംതിട്ട വെച്ചൂച്ചിറയിലെ എസ്ഐ സി ദിനേശനും സംഘവുമാണ് മലപ്പുറത്തെത്തി മൊഴിയെടുത്തത്.

Also Read : ജസ്ഫറിന്റെ സെല്‍ഫിയില്‍ ജസ്‌ന; മലപ്പുറത്തെത്തിയത് സത്യമോ?

മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്ന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button