പിണറായി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപം കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. രണ്ട് ദിവസമായി പ്രദേശത്ത് കാലുകള്‍ വെട്ടി നീക്കിയ നിലയിലും തല വെട്ടിമാറ്റിയ നിലയിലും പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത് ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ നായ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെ വെട്ടിക്കൊല്ലുകയും കെട്ടി തൂക്കുകയും ചെയ്യുന്നത് സംഘര്‍ഷ മേഖലകളില്‍ പതിവായിരുന്നു. മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്നതിന് അരക്കിലോമീറ്റര്‍ അകലയാണ് ദുരൂഹതയുയര്‍ത്തിയ തരത്തില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. 24 മണിക്കൂറും പോലീസ് നിരീക്ഷണമുള്ള പ്രദേശത്താണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുള്ളത്.
also read: പിഞ്ചുകുഞ്ഞിനെ പിതാവ് ചവിട്ടിക്കൊന്നു
പിണറായി ഓലയമ്ബലം പെട്രോള്‍ പമ്പിന് സമീപത്താണ് വ്യാഴാഴ്ച പുലര്‍ച്ചെ നാല് കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ പൂച്ചയുടെ ജഡം കണ്ടെത്തിയത്. പിണറായി ആരോഗ്യ കേന്ദ്രത്തിനു സമീപത്തായിട്ടാണ് വെള്ളിയാഴ്ച രാവിലെ രണ്ട് കാലുകള്‍ക്കും തലയ്ക്കും വെട്ടേറ്റ നിലയിലും പൂച്ചയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് ധര്‍മ്മടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
Post Your Comments