Kerala

ഇനി ഫ്ലാറ്റുകളും വില്ലകളും പറഞ്ഞ സമയത്തിനകം നിർമിച്ചില്ലെങ്കിൽ വന്‍ പിഴയും പലിശയും നൽകേണ്ടി വരും

തിരുവനന്തപുരം: ഫ്ലാറ്റുകളും വില്ലകളും പറഞ്ഞ സമയത്തിനകം നിർമിച്ചില്ലെങ്കിൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം 12% വാർഷികപലിശ ചേർത്തു നൽകാൻ വ്യവസ്ഥ പ്രാബല്യത്തിൽ. ഈ വ്യവസ്ഥയിൽ തട്ടിപ്പ് നടത്തിയാൽ. സ്ഥാപനത്തിൽനിന്ന് ആകെ പദ്ധതിത്തുകയുടെ 10% വരെ സർക്കാർ പിഴയും ഈടാക്കും. . റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമപ്രകാരം സംസ്ഥാന സർക്കാർ തയാറാക്കിയ ചട്ടങ്ങളിലാണു നിക്ഷേപകർക്ക് അനുകൂലമായ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗം പൂർണമായും സുതാര്യമാക്കുകയാണു ലക്ഷ്യം

also read: പങ്കാളിത്ത പെൻഷൻ പദ്ധതി; സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

കരാർ പ്രകാരം നിർമാണം പൂർത്തിയാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ആയിരക്കണക്കിനു പരാതികളാണു നിലവിലുള്ളത്. ഇത്തരം പരാതികൾ ഇനി 100 രൂപ ഫീസോടെ ‘റേറ’യ്ക്കു നൽകാം. നിർമാണം തുടങ്ങിയവയ്ക്കും വ്യവസ്ഥകൾ ബാധകം

റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ (റേറ) റജിസ്റ്റർ ചെയ്യാതെ സംസ്ഥാനത്തു റിയൽ എസ്റ്റേറ്റ് കച്ചവടം പാടില്ല.∙ കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണു റിയൽ എസ്റ്റേറ്റ് പ്രമോട്ടർമാർ റജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. നിർമാണം ആരംഭിച്ചുകഴിഞ്ഞവരും റജിസ്ട്രേഷൻ എടുക്കണം.

∙ റിയൽ എസ്റ്റേറ്റ് ‌പ്രമോട്ടറുടെയും പങ്കാളികളുടെയും ഫോട്ടോയും മേൽ‌വിലാസവും സഹിതമുള്ള വിവരങ്ങൾ, കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികളുടെ പട്ടിക, നേരിട്ട നിയമനടപടികൾ, പദ്ധതി രൂപരേഖ, അഗ്നിശമന/ പരിസ്ഥിതി/ കെട്ടിടനിർമാണ അനുമതികൾ, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button