തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പരിധിയിൽ അഞ്ചു സ്ഥാപനങ്ങളെക്കൂടി കൊണ്ടുവന്നു. കണ്ണൂർ സർവകലാശാല, ഗുരുവായൂർ ദേവസ്വം ബോർഡ്, സംസ്ഥാന ലൈബ്രറി കൗൺസിൽ, മലിനീകരണനിയന്ത്രണ ബോർഡ്, കള്ളുചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയിലാണ് എൽഡിഎഫ് സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. കഴിഞ്ഞ സർക്കാർ 29 സ്ഥാപനങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
also read: പിണറായിക്ക് പ്രധാനമന്ത്രി സന്ദര്‍ശന അനുമതി നിഷേധിച്ചതിനെ കുറിച്ച് ഉമ്മന്‍ചാണ്ടി
ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച് 71,876 ജീവനക്കാർ പദ്ധതിയുടെ ഭാഗമായി. സർക്കാരിന്റെയും ജീവനക്കാരുടെയും തുല്യവിഹിതമായ 908 കോടി ശേഖരിച്ചു. ഇത് ഓഹരിക്കമ്പോളത്തിലാണു നിക്ഷേപിക്കുന്നത്. പദ്ധതി പുനഃപരിശോധിക്കുമെന്നു മൂന്നാം തവണയാണു മന്ത്രി തോമസ് ഐസക് നിയമസഭയിൽ പ്രഖ്യാപിക്കുന്നത്. 2017 മാർച്ച് 15നു സി.ദിവാകരൻ സബ്മിഷൻ ഉന്നയിച്ചപ്പോഴും കഴിഞ്ഞ ഫെബ്രുവരി അഞ്ചിനു മുല്ലക്കര രത്നാകരന്റെ ശ്രദ്ധക്ഷണിക്കലിനും മന്ത്രി ഇതേ മറുപടി പറഞ്ഞിരുന്നു.
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് ഇടതു മുന്നണിയുടെയും പ്രകടനപത്രികയിലുണ്ടായിരുന്നു. പദ്ധതി
Post Your Comments