India

ഒന്‍പതാം ക്ലാസുകാരന്റെ കൊലയിലേക്ക് നയിച്ചതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം

വഡോദര: സ്‌കൂളിലെ ശൗചാലയത്തിനുള്ളില്‍ ഒന്‍പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവം. കൊലയിലേയ്ക്ക് നയിച്ചത് പത്താം ക്ലാസുകാരനുമായുള്ള വഴക്ക്. ഗുജറാത്തിലെ വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്‌കൂളില്‍ കണ്ടെത്തിയത്. വയറ്റില്‍ കത്തികൊണ്ട് കുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും ശൗചാലയത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി കൊല്ലപ്പെട്ട കുട്ടി വഴക്ക് കൂടിയിരുന്നുവെന്നും ഇത് തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ഒളിവിലാണ് എന്നും പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Read Also : കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവും അശ്വതി ജ്വാലയും നാളെ മാധ്യമങ്ങളെ കാണും

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയിലും സമാനമായ സംഭവം നടന്നിരുന്നു. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്‌നന്‍ താക്കൂറിനെ സ്‌കൂളിലെ ശൗചാലയത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആദ്യം സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറെയാണ് പൊലീസ് പ്രതിയാക്കിയത്. പിന്നീട് കേസ് അന്വേഷിച്ച സിബിഐ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. ക്ലാസ് പരീക്ഷ മാറ്റിവെക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button