അർജന്റീനയ്ക്ക് വേണ്ടി ഐസ്ലന്‍ഡിനെ പരാജയപെടുത്തുമെന്നു ആരാധകർക്ക് ഉറപ്പ് നൽകി ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്. മെസിയോടുളള സ്‌നേഹമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. അപാര മികവുളള ഫുട്‌ബോളറാണ് അദ്ദേഹം. എന്നാൽ എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ അദ്ദേഹത്തിനാകില്ല. അര്‍ജന്റീനയ്ക്ക് ആശംസകള്‍ നേരുന്നെന്നും അര്‍വര്‍ക്ക് വേണ്ടി എന്ത് വിലകൊടുത്തും ഐസ്ലന്‍ഡിനെ തോല്‍പിക്കുമെന്നും മോഡ്രിച്ച് പറഞ്ഞു.
ക്രൊയേഷ്യയുടെ സഹായമുണ്ടെങ്കിലെ നോക്കൗട്ട് റൗണ്ടില്‍ എത്താന്‍ അര്‍ജന്റീനയ്ക്ക് സാധിക്കു. ക്രൊയേഷ്യക്കെതിരായ അവസാന മത്സരത്തിൽ ഐസ്ലന്‍ഡ് തോൽക്കണം. അഥവാ അവർ വിജയിച്ചാൽ നൈജീരിയയെ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും അര്‍ജന്റീന പരാജയപ്പെടുത്തണം.
Also read : ഗൂഗിളുമായി സഹകരിച്ച് പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ
നിലവിലെ പോയിന്റ് പട്ടിക പരിശോധിക്കുമ്പോൾ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് നേടി അര്‍ജന്റീന ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരനാണ്. ഐസ്ലന്‍ഡ് മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ. മൂന്ന് പോയിന്റോടെ നൈജീരിയ രണ്ടാം സ്ഥാനവും ആറ് പോയന്റുമായി ക്രെയേഷ്യ ഒന്നാം സ്ഥാനവും സ്വന്തമാക്കി. അതിനാൽ വരാനിരിക്കുന്ന ക്രൊയേഷ്യ-ഐസ്ലന്‍ഡ് മത്സരത്തിനായി കാത്തിരിക്കുകയാണ് അർജന്റീനയും ആരാധകരും.
Post Your Comments