പത്തനംതിട്ട: ജെസ്ന തിരോധാനം എങ്ങുമെത്താതെ നില്ക്കുമ്പോള് ജസ്നയുടെ വീടിനേയും വീട്ടുകാരേയും സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ജെസ്നയെ കാണാതായ ശേഷം വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതായിരുന്നു ആ വിവരം. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് ജെസ്നയെ കാണാതായ ശേഷം ചില മാറ്റങ്ങള്‍ വരുത്തി എന്നത് ശരിയാണ്. കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ ഒരു സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് ചില മാറ്റങ്ങള്‍ നടത്തിയത്. ആ ഭാഗങ്ങളിലെല്ലാം പോലീസ് വിശദമായ പരിശോധന നടത്തി സംശയങ്ങള്‍ ദുരീകരിച്ചിരുന്നുവെന്നും ജെയിംസ് പറയുന്നു.
ചില അജ്ഞാത സന്ദേശങ്ങളെ മുന്‍നിര്‍ത്തി ജെയിംസ് കരാര്‍ ഏറ്റെടുത്ത് നിര്‍മിക്കുന്ന ചില വീടുകളില്‍ പോലീസ് പരിശോധനയും നടത്തി. എങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മാത്രം.
Read Also : ദൃശ്യം’ മോഡല്‍ സാധ്യത സംശയിച്ച് പിതാവ് പണിത കെട്ടിടത്തിലും പരിശോധന
അതേസമയം, സുഹൃത്തിനെതിരെ സംശയം ഉന്നയിച്ച് ജെസ്നയുടെ സഹോദരന് ജെയ്സ് രംഗത്ത് വന്നു. സുഹൃത്തിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലാത്തതുകൊണ്ടാണ് ആരോപണം ഉന്നയിക്കാത്തതെന്നും ജെയ്സ് പറഞ്ഞു.
ജെസ്ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ നേരിട്ട് പരിചയമില്ല. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തോട് ജെസ്നയുടെ കുടുംബം പൂര്‍ണമായും സഹകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്ക് വിധേയരാവാനും തങ്ങള്‍ തയ്യാറാണെന്നും പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ജെയ്സ് പറഞ്ഞു.
ജെസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജെസ്നയുടെ സുഹൃത്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ ജെസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല.
എന്നാല്‍ അവള് മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതാണെന്നും സുഹൃത്ത് പറഞ്ഞു.
Post Your Comments