
യുപി: പിഞ്ചുകുഞ്ഞിനെ പിതാവ് ചവിട്ടിക്കൊലപ്പെടുത്തി. അര്‍ഷാദ് എന്ന യുവാവാണ് ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസുള്ള മകനെ ചവിട്ടിക്കൊലപ്പെടുത്തിയത്. വഴക്കിനിടെ ഇയാൾ കുഞ്ഞിന്റെ കഴുത്തില്‍ ചവിട്ടുകയായിരുന്നു. ഉടൻ തന്നെ കുട്ടി മരിച്ചു.
അര്‍ഷാദിന്റെയും അഖിലയുടെയും ഏക മകനാണ് കൊല്ലപ്പെട്ട അര്ഹാന്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.
Post Your Comments