Latest NewsKerala

വീട്ടമ്മയായ യുവതിയെ നിരന്തരം പീഡിപ്പിച്ച അഞ്ചു വൈദീകരെ സസ്‌പെന്റ് ചെയ്തു

കോട്ടയം: ലൈംഗീകാരോപണത്തില്‍ പരാതിയുയര്‍ന്ന വൈദികര്‍ക്കെതിരെ നടപടി. അഞ്ച് വൈദികരെ അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം സസ്‌പെന്റ് ചെയ്തു. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇയാളുടെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വീട്ടമ്മയായ യുവതി വൈദീകനോട് മറ്റൊരു വൈദീകൻ പീഡിപ്പിച്ച സംഭവം കുമ്പസാരിച്ചപ്പോഴാണ് ഇത് ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വൈദീകൻ പീഡിപ്പിച്ചത്. തുടർന്ന് ഇവരുടെ ചിത്രം മറ്റൊരു വൈദീകന് നൽകുകയും അങ്ങനെ അഞ്ചു വൈദീകർ നിരന്തരം യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു എന്നാണു ശബ്ദരേഖയുടെ ഉള്ളടക്കം.

ഈ ശബ്ദരേഖ വൈറലായതോടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button