
ബംഗലുരു: ബിജെപി പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ ഗൗരി കലുവേയിലാണ് സംഭവം. ചിക്കമംഗലൂരിലെ ബിജെപി ജനറല്‍ സെക്രട്ടറിയായ മുഹമ്മദ് അന്‍വാര്‍(44) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവമുണ്ടായത്.
ബൈക്കിലെത്തിയ ആക്രമികള്‍ മുഹമ്മദിനെ കുത്തിക്കൊല്ലുകയായിരുന്നു. മൂന്നു തവണ കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments