കണ്ണൂര്‍ : ബിജെപി പ്രവര്‍ത്തകനെ ഓടുന്ന ലോറിയില്‍ നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രസ്താവിക്കും. ആകെ എട്ട് പ്രതികളുണ്ടായിരുന്ന കൊലക്കേസില്‍ നാലും ഏഴും പ്രതികളായ നിട്ടൂര്‍ ഗുംട്ടിയിലെ ഉമ്മലില്‍ യു ഫിറോസ്, കൂളിബസാറിലെ നടുവിലോതിയില്‍ വത്സന്‍ വയനാല്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കി.
തലശ്ശേരിയില്‍ രാഷ്ട്രിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട 2008 മാര്‍ച്ച് 5ന് വൈകീട്ട് വടക്കുമ്പാട് കൂളിബസാറിനടുത്ത് വച്ചാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പാറക്കണ്ടി നിഖിലിനെ (22) സി പി എം പ്രവര്‍ത്തകര്‍ ലോറിയില്‍ നിന്നും ബലമായി പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
Read Also : ബിജെപി പ്രവർത്തകനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട നിലയിൽ
വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ കെ ശ്രീജിത്ത് (39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വി ബിനോയ് (31), ഗുംട്ടിക്കടുത്ത റസീന മന്‍സിലില്‍ കെ പി മനാഫ് (42 , വടക്കുമ്പാട് പോസ്റ്റാഫിസിന് സമീപം ജയരാജ്ഭവനില്‍ പി പി സുനില്‍കുമാര്‍ (51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ സി കെ മര്‍ഷൂദ് (34) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. കേസിലെ എട്ടാം പ്രതിസ്ഥാനത്തുണ്ടായ മൂലാന്‍ എം ശശിധരന്‍ കേസ് വിചാരണക്കിടയില്‍ മരിച്ചിരുന്നു.
Post Your Comments