തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. കുറച്ചുനാളുകളായി കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം.
സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ്. പിന്നണിഗായകനും ദന്തഡോക്ടറുമായ ഹരിശങ്കര്‍, വയലിനിസ്റ്റും കെല്‍ട്രോണ്‍ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയുമായ രവിശങ്കര്‍ എന്നിവരാണ് മക്കള്‍.
Also Read : ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു
കര്‍ണാടക സംഗീതജ്ഞനായ ശ്രീകുമാര്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ രണ്ടുവര്‍ഷം പ്രിന്‍സിപ്പലായി കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും നിരവധി സംഗീത കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ശിഷ്യരുമുണ്ട്.
സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Post Your Comments