ഇടുക്കി : ഭർത്താവിനെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനില്‍ യുവതിയുടെ സമരം. കുമളി പോലീസ് സ്റ്റേഷനില്‍ കൈക്കുഞ്ഞുമ്മായിട്ടാണ് യുവതി കുത്തിയിരിപ്പു സമരം നടത്തുന്നത്. അടിപിടിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത തന്‍റെ ഭര്‍ത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് യുവതി സ്റ്റേഷനിലെത്തിയത്.
ഭർത്താവിനെ തല്ലിയ ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തില്ലെന്നും യുവതി ആരോപിച്ചു. എന്നാൽ യുവതിയുടെ ആരോപണം പോലീസ് നിഷേധിച്ചു. രണ്ടുപേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments