ആലപ്പുഴ: സിബിഐയുടെ പുതിയ തീരുമാനം കേരള സര്‍ക്കാരിന് തിരിച്ചടിയാകുന്നു. പൗരന്മാര്‍ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശംപോലും സര്‍ക്കാരിന്റെ തീരുമാനത്തോടെ ലഭിക്കാതെ പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി സിബിഐ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ ഏല്‍പ്പിച്ചിട്ടുള്ള ഒരു കേസുകളില്‍ നിന്നും പിന്മാറില്ലെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
Also Read : രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
സംസ്ഥാനത്തെ വിവാദമായ കേസുകളടക്കം ഭൂരിഭാഗവും സി.ബി.ഐ.യെ ഏല്‍പ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെ വെട്ടിലാക്കി സിബിഐ പുതിയ തീരുമാനം അറിയിച്ചത്.കേസുകള്‍ ഹൈക്കോടതിയില്‍ വരുമ്പോള്‍ പഴയതുപോലെ ആള്‍ക്ഷാമവും കേസുകളുടെ ബാഹുല്യവും പറഞ്ഞ് പിന്മാറേണ്ടെന്ന് സി.ബി.ഐ. തീരുമാനിച്ചു.
സി.ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതികളിലെത്തുന്ന കേസുകള്‍ സംസ്ഥാന പോലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്ന നിലപാടാണ് പലപ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സി.ബി.ഐ. അന്വേഷിക്കുന്ന കേസുകള്‍ കാലതാമസമെടുക്കുന്നതായുള്ള വിശദാംശങ്ങള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്.
Also Read : വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ശ്രീജിത്തിന്റെ കുടുംബം
കേരളത്തിലെ കേസുകള്‍ പൂര്‍ണമായും സി.ബി. ഐ. ചെന്നൈ യൂണിറ്റാണ് കൈകാര്യം ചെയ്തിരുന്നത്. കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ കൊച്ചി യൂണിറ്റും പിന്നീട് തിരുവനന്തപുരം യൂണിറ്റും കൈകാര്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.
Post Your Comments