ജയ്പൂര്‍: രാജസ്ഥാനില്‍ ആംബുലന്‍സുകള്‍ വാങ്ങാന്‍ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയുടെ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കി എന്ന പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കേസില്‍ പ്രതി ചേര്‍ത്തിരുന്ന സച്ചിന്‍ പൈലറ്റ്, അശോക് ഗലോട്ട് , കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുകള്‍ തല്‍ക്കാലും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ആരോഗ്യമന്ത്രി എഎ ഖാന്‍, ഷാഫി മാത്തര്‍ എന്നിവരാണ് ഈ കേസില്‍ സിഐഡി-സിബി അന്വേഷണം നേരിടുന്ന മറ്റ് ചില പ്രമുഖര്‍. രവികൃഷ്ണയ്‌ക്കൊപ്പം കമ്പനി സിഇഒ സ്വേതാ മംഗല്‍, ജീവനക്കാരായ അമിത് ആന്റണി അലക്‌സ് എന്നിവരുടേയും പേരുകള്‍ കുറ്റപത്രത്തിലുണ്ട്.
2015 ആഗസ്റ്റില്‍ സിബിഐ പൈലറ്റ് ഗലോട്ട്, കാര്‍ത്തി ചിദംബരം എന്നിവരെ പ്രതിചേര്‍ത്തിരുന്നു. 2014 ല്‍ വസുന്ധരാ രാജ സിന്ധ്യെയുടെ കാലത്താണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. രാജസ്ഥാന്‍ പോലീസില്‍ നിന്നും 2014 ജൂണില്‍ കേസ് ഏറ്റെടുത്ത സിബിഐ 2015 ആഗസ്റ്റില്‍ കേസ് വീണ്ടും അന്വേഷിക്കുകയായിരുന്നു.
Post Your Comments