Gulf

സ്വദേശിവത്കരണം; ഒമാനിൽ പ്രവാസി തൊഴിലാളികൾ കുറയുന്നതായ് റിപ്പോർട്ട്

മസ്കറ്റ്: ഒമാനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയുന്നതായ് റിപ്പോർട്ട്. സ്വദേശിവത്കരണം നടപ്പാക്കാന്‍ രാജ്യത്തു എര്‍പ്പെടുത്തിയിരിക്കുന്ന തൊഴിൽ വിസാ നിയന്ത്രണങ്ങളാണ് ഇതിനിടയാക്കിയതെന്നാണ് വിലയിരുത്തൽ. ദേശീയ സ്ഥിതി വിവര മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2017 ജൂൺ മാസത്തെ ജനസംഖ്യയിൽ നിന്നും 43 ,000 വിദേശികളുടെ കുറവാണ് ഒമാൻ ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ 16 വരെയുള്ള ഒമാനിലെ ജനസംഖ്യയിൽ 20,35,952 വിദേശികളാണ് ഇപ്പോൾ രാജ്യത്ത് സ്ഥിര താമസക്കാരായിട്ടുള്ളത്.

also read: പ്രവാസികള്‍ക്ക് അനുഗ്രഹമായി യുഎഇ സര്‍ക്കാര്‍ ഒരിക്കല്‍കൂടി നിയമം ഇളവ് ചെയ്യുന്നു

സ്വദേശിവത്കരണത്തിന്റെ ഭാഗമായി 10 വിഭാഗങ്ങളിലെ 87 തസ്തികകളിലേക്കുള്ള വിസ നിരോധനം വിദേശികളുടെ തൊഴിലവസരങ്ങൾ രാജ്യത്തു കുറയുവാൻ കാരണമായിട്ടുണ്ട്. ഒരു തൊഴിലുടമയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് തൊഴിൽ കരാർ മാറുന്നതിന് കർശന നിയമമാണ് ഇപ്പോൾ രാജ്യത്തു നിലനിൽക്കുന്നത്. ഇതിന് ആദ്യ തൊഴിലുടമയുടെ സമ്മതപത്രം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇത് മൂലം ധാരാളം വിദേശികൾ തങ്ങളുടെ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button