Gulf

പ്രവാസികള്‍ക്ക് അനുഗ്രഹമായി യുഎഇ സര്‍ക്കാര്‍ ഒരിക്കല്‍കൂടി നിയമം ഇളവ് ചെയ്യുന്നു

ദുബായ്: പ്രവാസികള്‍ക്ക് അനുഗ്രഹമായി യുഎഇ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി നിയമ്തില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. പ്രവാസികള്‍ക്ക് ആശ്വാസമായി വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത താമസക്കാര്‍ക്ക് നിയമനടപടി േനരിടാതെ രാജ്യം വിടാനാകും. സ്വദേശത്തേക്ക് മടങ്ങാന്‍ താത്പര്യം ഇല്ലാത്തവര്‍ക്ക് ചെറിയതപക നല്‍കി താമസം നിയമവിധേയമാക്കാം. പൊതുമാപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് വിവരം.

read also: ഇത്തരം വിഭാഗക്കാർക്ക് വിസ അനുവദിച്ച് യുഎഇ

മലയാളികളടക്കം യുഎഇയില്‍ അനധികൃതമായി തുടരുന്ന ആയിരക്കണക്കിനു പ്രവാസികള്‍ക്ക് ആശ്വാസകരമായ നീക്കമാണിത്. ഒട്ടേറെ വീസ ഇലവുകള്‍ക്ക് പിന്നാലെയാണ് വീണ്ടും യുഎഇയുടെ നിര്‍ണായക തീരുമാനം. ഈ അവസരം വിനിയോഗിക്കാതെ വീണ്ടും അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ കര്‍ശന ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. 2013ലായിരുന്നു നേരത്തെ പോതുമാപ്പ് യുഎഇ അുവദിച്ചത്. മലയാളികളടക്കം 62,000 പേരാണ് അന്ന് അനുകൂല്യം പ്രയോജനപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button