മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് മുന്നേറ്റം. ഡോളറുമായുള്ള വിനിമയനിരക്ക് 19 പൈസ ഉയര്‍ന്ന് 67.79 രൂപയായി. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് രൂപയ്ക്ക് നേട്ടമായത്. മറ്റു കറന്‍സികളുടെ മുന്നിലും ഡോളറിന്റെ വില താഴ്ന്നു.
ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയുടെ എണ്ണ ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നത് രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുന്നുണ്ട്.
Read Also : സാമ്പത്തിക രംഗം കുതിയ്ക്കുന്നു : രൂപയുടെ മൂല്യത്തിന് വന്‍ മുന്നേറ്റം
ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു ഘടകം. രൂപയുടെ മൂല്യം കുടൂന്നതോടെ ഇറക്കുമതിയുള്‍പ്പെടെയുളളവയുടെ ചെലവ് കുറയും.
Post Your Comments