ബീഹാർ: 17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി. ബീഹാർ സ്വദേശിനിയായ പെൺകുട്ടി ചകിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ക്രൂരപീഡനക്കഥ പുറത്തറിഞ്ഞത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ അച്ഛൻ കയറിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയെ ഇയാൾ മർദ്ദിച്ചിരുന്നു.
also read: 17കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അനുഭവിക്കേണ്ടി വന്നത് കൊടും ക്രൂരത
സംഭവത്തിന് ശേഷം നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. മർദ്ദിച്ച് അവശയാക്കിയ ശേഷം പ്രതി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും പകർത്തി. തുടർച്ചയായി മർദ്ദനമേറ്റതോടെ പെൺകുട്ടിക്ക് സഹിക്കാനാകാത്ത തലവേദന ഉണ്ടായി. തുടർന്നാണ് പെൺകുട്ടി ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിയത്. ഡോക്ടർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.തുടർന്ന് ഡോക്ടർ പോലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിച്ചു. പെൺകുട്ടിയുടെ അച്ഛനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്
Post Your Comments