
യുഎഇ: യുഎഇയിലെ ബീച്ചുകളിൽ ഇങ്ങനെ ചെയ്യുന്നവരിൽ നിന്ന് 1,000 ദിർഹം പിഴ ഈടാക്കുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. ബീച്ചുകളിൽ എത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും മറ്റുമായി കുടകൾ നിവർത്തി വയ്ക്കാറുണ്ട്. ഇതിനരികിലൂടെ ഇനി മുതൽ വാഹനം ഓടിക്കാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നവരിൽ നിന്ന് 1,000 ദിർഹം പിഴ ഈടാക്കും. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ ഇവരുടെ വാഹനം പിടിച്ചു വയ്ക്കുകയും ചെയ്യും. ബീച്ചിൽ എത്തുന്നവരുടെ സുരക്ഷ മുന്നിൽ കണ്ടാണ് യുഎഇയുടെ ഈ പുതിയ തീരുമാനം.
also read:യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
Post Your Comments