കൊച്ചി: കോവളത്ത് വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്ര്യൂ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു . കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
Read also: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കൃഷ്ണകുമാര്‍ നായരെ കേരള പൊലീസിന് കൈമാറി
നേരത്തെ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍ഡ്ര്യൂസ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിട്ടും ആന്‍ഡ്ര്യൂ കേരളത്തില്‍ തന്നെ തുടരുകയാണ്. തന്റെ ഭാര്യയുടെ മരണത്തില്‍ ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ആന്‍ഡ്ര്യൂവിന്റെ ആവശ്യം.
Post Your Comments