സോഷ്യൽമീഡിയയിലൂടെ ലൈവായി മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ കൃഷ്ണകുമാർ നായരെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി. കൃഷ്ണകുമാറിനെ ഡൽഹിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ കേരളാ പൊലീസ് ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് മടങ്ങും. കൃഷ്ണകുമാറിനെ 26 ന് മുന്‍പ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ഡൽഹി പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം.
ഇയാളെ ജൂണ്‍ പതിനാറിന് ഡൽഹി വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ കൃഷ്ണകുമാറിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയക്കുകയായിരുന്നു.
Post Your Comments