Latest NewsNewsLife Style

തെറ്റായ രീതിയിൽ മേക്കപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ ചർമ്മത്തിനും യോജിച്ച ഫൗണ്ടേഷനുകൾ ഉണ്ട്.പ്രായമാകുമ്പോൾ ചർമ്മത്തിന്റെ ഇലാസ്തികത നഷ്ട്ടപ്പെടും അങ്ങനെ ഈർപ്പവും ഇല്ലാതാകും.അതിനാൽ ഫൗണ്ടേഷൻ ഇടാതിരിക്കുന്നതാണ് നല്ലത്.ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുകയും ചുളുവുകളും പാടുകളും കാണുകയും ചെയ്യും.

മേക്കപ്പ് ഇടാത്ത ചർമ്മം മേക്കപ്പ് ഇടുമ്പോൾ വളരെ മികച്ചതായിരിക്കും.നിങ്ങൾ ചർമ്മത്തെ തയ്യാറാക്കുമ്പോൾ മേക്കപ്പ് കൂടുതൽ മൃദുവും നീണ്ടു നിൽക്കുന്നതുമാകും.മൃതകോശങ്ങളെ നീക്കം ചെയ്യുക,ഈർപ്പം നിലനിർത്തുക എന്നിവയാണ് തയ്യാറെടുക്കാൻ എന്ന് ഉദ്ദേശിക്കുന്നത്.അപ്പോൾ ചർമ്മം കൂടുതൽ മോയിസ്ചരാകും മോയിസ്ചർ ഒഴിവാക്കിയാൽ മേക്കപ്പ് ശ്രദ്ധേയമാകും.ഇതിനൊപ്പം പ്രൈമർ കൂടി ഉപയോഗിച്ചാൽ ചർമ്മവും മേക്കപ്പും തമ്മിലുള്ള തടസ്സം മാറും.വൃത്തിയാക്കിയ ചർമ്മത്തിൽ മേക്കപ്പ് ഇടുന്നുവെന്ന് ഉറപ്പാക്കുക.കൂടാതെ മുഖത്തെ കുഴികൾ പ്രൈമർ ഉപയോഗിച്ച് അടയ്ക്കുക

read also: ഗർഭിണികൾ മേക്കപ്പ് ഇട്ടാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഇവയാണ്

ആപ്പിളുപോലെ നിങ്ങളുടെ കവിളുകൾ മൃദുവും ചുവന്നു തുടുത്തതുമാക്കുന്നതാണിത്.ഇത് ആരോഗ്യമുള്ള പ്രതീതി ഉണ്ടാക്കുന്നു.ശരിയായ രീതിയിൽ ചെയ്താൽ ചെറുപ്പമായും തോന്നും.ആളുകൾ സാധാരണ മുഖത്തെ കൂടുതൽ അലങ്കരിക്കാനായി കവിളുകൾ കൂടുതൽ ചുവപ്പിക്കുന്നു.ഇത് പ്രായക്കൂടുതൽ ആയി തോന്നിക്കും.

ഡീപ് വൈൻ,ബെറി ഷേഡ് പോലുള്ള ഇരുണ്ട നിറമുള്ള ലിപ്സ്റ്റിക്കുകൾ പരീക്ഷിക്കുവാൻ നാമെല്ലാം ആഗ്രഹിക്കും.ഇരുണ്ട പർപ്പിൾ ,നീല നിറങ്ങൾ ചെറുപ്പത്തിൽ നന്നായിരിക്കും. ഇരുണ്ട ലിപ്സ്റ്റിക്കുകൾ പ്രായക്കൂടുതൽ തോന്നിക്കും.നിങ്ങളുടെ ചുണ്ടുകളിലേക്ക് കൂടുതൽ ശ്രദ്ധ വരും.അതിനാൽ ലൈറ്റ് ഷേഡുകൾ ഉപയോഗിക്കുക.നിറമില്ലാത്തതോ ചെറിയ പിങ്ക് ഉള്ളതോ ആയ ഷേഡ് ഉപയോഗിക്കുക.പ്രായമാകുമ്പോൾ നിങ്ങളുടെ ചുണ്ടിലെ കൊളാജിൻ നഷ്ടപ്പെടുകയും കൂടുതൽ നേർന്നതാകുകയും ചെയ്യും.അപ്പോൾ ഇരുണ്ട ലിപ്സ്റ്റിക്കുകൾ കൂടുതൽ മെലിഞ്ഞതായി തോന്നിക്കും.നിറമില്ലാത്തതും ഇളം നിറവും കൂടുതൽ വീർത്തതായി തോന്നിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button