ന്യൂഡല്‍ഹി•ദളിത് കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുരുക്കില്‍. സംഭവത്തില്‍ മഹാരാഷ്ട്ര ബാലാവകാശ കമ്മിഷന് രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ചു.
ഈ മാസം പത്തിനാണു കുടിവെള്ളം മലിനമാക്കിയെന്ന് ആരോപിച്ച് ജല്‍ഗാവില്‍ മൂന്ന് ദളിത് കുട്ടികള്‍ മര്‍ദ്ദനത്തിന് ഇരയായത്. അതിക്രമത്തിന് ഇരയായ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണു നടപടിയെന്ന് ആരോപിച്ച് അമോല്‍ ജാദവ് എന്ന ആക്ടിവിസ്റ്റാണ് കമ്മിഷനു പരാതി നല്‍കിയത്. കുട്ടികളുടെ ചിത്രം ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നതായി മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷന്‍ അശോക് ചവാന് പറഞ്ഞു.
ട്വിറ്ററിനും കമ്മീഷന് നോട്ടീസയച്ചിട്ടുണ്ട്.
Post Your Comments