ദുബായ്: യുഎഇയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നായ ജെംസ് എഡ്യൂകേഷനിലെ അധ്യാപകർക്ക് ഈ വർഷം ശമ്പളവർധനവ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് താങ്ങാൻ കഴിയുന്നതിലും അധികമുള്ള സ്കൂൾ ഫീസ് വർധനവ് തടഞ്ഞ ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. അതേസമയം തങ്ങൾ ഈ തീരുമാനത്തിൽ സന്തുഷ്ടരല്ല എന്നാണ് അധ്യാപകരുടെ വാദം.
Read Also: ദുർമന്ത്രവാദത്തിന്റെ പേരിൽ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം
എട്ട് വർഷത്തെ എക്സ്പീരിയൻസ് ഉള്ള തനിക്ക് 4300 ദിർഹമാണ് ലഭിക്കുന്നതെന്നും കഴിഞ്ഞ തവണ ഇൻക്രിമെന്റ് ലഭിച്ചത് 250 ദിർഹമാണെന്നും ഒരു അധ്യാപിക പറയുകയുണ്ടായി. കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കാൻ പ്രധാനപങ്ക് വഹിക്കുന്ന തങ്ങളെ ഇങ്ങനെ അവഗണിക്കരുതെന്നും അവർ പറയുകയുണ്ടായി.
Post Your Comments