തിരുവനന്തപുരം: കേരളാ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരളാ ബാങ്ക് ഓണത്തോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും നിലവിലെ ജീവനക്കാരുടെ താല്പര്യം സംരക്ഷിച്ച് മാത്രമേ ബാങ്ക് രൂപീകരിക്കുവെന്നും മന്ത്രി പറഞ്ഞു.
Also Read : സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില് ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍
സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില് ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ ബാങ്ക് വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. പകരം, ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനും തീരുമാനമായി.
സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച് ഇതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. കേരള ബാങ്കിനായി രൂപവത്കരിച്ച കര്‍മസേന സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കും. ലയനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments