ന്യൂയോര്‍ക്ക്: പാലു കൊടുത്ത കൈക്ക് തന്നെ കൊത്തുക എന്ന പ്രയോഗം പാമ്പിന്റെ കാര്യത്തില്‍ ശരിയാണെങ്കില്‍ നട്ടു വളര്‍ത്തിയ ചെടിയും അത് ചെയ്യുമെന്ന് തെളിയിക്കുകയാണ് ന്യൂയോര്‍ക്കിലെ വിര്‍ജീനയില്‍ നടന്ന സംഭവം. റോബര്‍ട്ട് എമ്മ എന്ന മധ്യവയസ്‌ക്കയ്ക്കാണ് ചെടി പാമ്പിന്റെ പണി കൊടുത്തത്. വിഷമുള്ളതാണെന്നറിയാതെ വീടിന്റെ പരിസരത്ത് വളര്‍ന്ന ചെടി പരിപാലിച്ച് വരികയായിരുന്നു ഇവര്‍. ഒരു ശരാശരി മനുഷ്യന്റെ അത്ര ഉയരം ചെടിക്ക് വന്ന ശേഷം വെളുത്ത പൂക്കളും വിടരാന്‍ തുടങ്ങി. തണ്ടില്‍ ചെറിയ മുള്ളുകള്‍ ഉള്ളതിനാല്‍ തൊടാറില്ലായിരുന്നു. ചെടിയില്‍ ചെറുതായി തൊട്ടപ്പോള്‍ തൊലി പൊള്ളുന്നുണ്ടെന്ന് തോന്നിയപ്പോഴാണ് എമ്മയ്ക്ക് പേടി ആരംഭിച്ചത്. സംഗതി സത്യമായിരുന്നു.
ഏറെ അപകടകാരിയായ ഇന്‍വാസീസ് സ്പീഷീസില്‍ പെട്ട ചെടിയായിരുന്നു അത്. ചെടിയില്‍ തൊട്ടാല്‍ പൊള്ളലേല്‍ക്കും. ഇത് മൂന്നു ഡിഗ്രിയിയില്‍ കൂടിയാല്‍ അന്ധത വരികയും ചെയ്യും. ചെടിയില്‍ തൊട്ട ശേഷം സൂര്യപ്രകാശമേല്‍ക്കുന്നതോടെയാണ് പൊള്ളാന്‍ തുടങ്ങുന്നത്. ഇതോടെ കാഴ്ച്ച മങ്ങാനും തുടങ്ങും. കര്‍ഷകനായ മാര്‍ക്ക് സ്തഫിന്‍ എന്നയാളാണ് ഇതേക്കുറിച്ച് അറിയാന്‍ വീട്ടമ്മയെ സഹായിച്ചത്. ചെടിയുടെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് ലാബില്‍ പരിശോധനക്കയച്ചു. ഫലത്തില്‍ വിഷമുള്ള ചെടിയാണെന്ന് സ്ഥിരീകരിച്ചു. അതീവ ജാഗ്രതയോടെ സ്യൂട്ട് അടക്കം ധരിച്ചാണ് തണ്ട് ഒടിച്ചെടുത്തത്. ഈ ചെടി നശിപ്പിക്കുവാന്‍ ന്യൂയോര്‍ക്ക് ഭരണകൂടം ലക്ഷക്കണക്കിന് ഡോളറാണ് നേരത്തെ ചെലവഴിച്ചത്. വിദഗ്ധരുടെ നേതൃത്വത്തില്‍ ചെടി നശിപ്പിച്ച് കളയാനാണ് സാധ്യത.
Post Your Comments