KeralaLatest NewsNews

എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബ് ഉള്ള രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി കേരളം

പ്രതിദിനം ഏകദേശം 60 ഓളം കേസുകൾ വിവിധ ജില്ലകളിൽ നിന്നായി ഫോറൻസിക് ലാബുകളിലേക്ക് എത്താറുണ്ട്

അത്യാധുനിക സൗകര്യങ്ങളോടുകൂടി ഉള്ള ഫോറൻസിക് സയൻസ് ലാബുകൾ 13 ജില്ലകളിലും സജ്ജീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 90 ശതമാനം നിർമ്മാണ പൂർത്തിയാക്കിയ വയനാട് ഡിഎഫ്സിഎൽ ഈ മാസം അവസാന വാരത്തോടെയാണ് പ്രവർത്തനമാരംഭിക്കുക. എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുകൾ സജ്ജമാകുന്നതോടെ, കുറ്റാന്വേഷണങ്ങളിലടക്കം നിർണായകമായ ശാസ്ത്രീയ പരിശോധന ഫലങ്ങൾ ഇനി ദിവസങ്ങൾക്കകം ലഭിക്കുന്നതാണ്.

നിലവിൽ, കൊച്ചി, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് റീജണൽ ഫോറൻസിക് സയൻസ് ലാബുകൾ ഉള്ളത്. കൂടാതെ, തിരുവനന്തപുരത്ത് തലസ്ഥാന ലാബാണ് ഉണ്ടായിരുന്നത്. പ്രതിദിനം ഏകദേശം 60 ഓളം കേസുകൾ വിവിധ ജില്ലകളിൽ നിന്നായി ഫോറൻസിക് ലാബുകളിലേക്ക് എത്താറുണ്ട്. എന്നാൽ, ഒരു ദിവസം പരമാവധി അഞ്ച് കേസുകളിലെ റിപ്പോർട്ട് മാത്രമാണ് നൽകാൻ സാധിച്ചിരുന്നത്. ജില്ലാതല ലാബുകൾ വരുന്നതോടെ ഭൂരിഭാഗം കേസുകളുടെയും റിപ്പോർട്ടുകൾ ഉടനടി നൽകാൻ സാധിക്കും. ഇതോടെ, എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബ് ഉള്ള രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന നേട്ടം കേരളം സ്വന്തമാക്കുകയാണ്.

Also Read: ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ എത്തുന്നു, റീട്ടെയിൽ സ്റ്റോറുകളുടെ ഉദ്ഘാടനം ഈ മാസം നിർവഹിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button