Kerala

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് അനുകൂലമായി ഹൈക്കോടതി തീരുമാനം

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് അനുകൂല തീരുമാനവുമായി ഹൈക്കോടതി. എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ മകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഗവാസ്‌കര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

എഡിജിപിയുടെ മകളുടെ പരാതിയില്‍ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അത് റദ്ദാക്കണമെന്നുമാണ് ഗവാസ്‌കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

കേസ് റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ഹര്‍ജി അടുത്ത മാസം നാലിലേയ്ക്ക് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button