ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ വാർഷികാവധി തുടങ്ങുന്ന ജൂലൈ ആദ്യവാരം ദോഹയിൽ നിന്നു കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു. ഇതേദിവസങ്ങളിൽ കേരളത്തിൽ നിന്ന് ദോഹയിലേക്കെത്താൻ വേണ്ടതിന്റെ നാലിരട്ടി രൂപയാകും ദോഹയിൽ നിന്നു കേരളത്തിലേക്ക് എത്താൻ വേണ്ടി വരിക. സീസണിൽ ടിക്കറ്റിന്റെ നിരക്ക് കുതിച്ചുയരുന്നത് പതിവാണ്.
കൊച്ചിയിൽ നിന്നു ദോഹയ്‌ക്കു വരുന്നതിനേക്കാൾ കൃത്യം നാലിരട്ടി. ജൂലൈ രണ്ടിനാണെങ്കിൽ ഇവിടുന്നു നാട്ടിലോട്ടു നിരക്ക് അൽപം കുറയും. 1,230 റിയാൽ മതി. ജൂൺ 30, ജൂലൈ ഒന്ന് ദിവസങ്ങളിൽ ഇൻഡിഗോയുടെ ദോഹ – കോഴിക്കോടു നിരക്ക് 1,307 റിയാലും ജൂലൈ രണ്ടിനു 1,258 റിയാലുമാണ്. അതേസമയം തിരികെ കോഴിക്കോടു നിന്നു ദോഹയിലേക്ക് ഈ ദിവസങ്ങളിൽ 469 റിയാൽ മതിയാകും. മികച്ച ഭക്ഷണവും പാനീയങ്ങളും സിനിമ കാണാനും പാട്ടുകേൾക്കാനും കുട്ടികൾക്കു വിഡിയോ ഗെയിം കളിക്കാനും എല്ലാം സൗകര്യമുള്ള ഖത്തർ എയർവേയ്‌സിന്റെ വിമാനത്തിൽ ദോഹയിൽ നിന്നു കോഴിക്കോട്ടേക്കു പറക്കാൻ ജൂലൈ ഒന്നിനു 2,135 റിയാൽ (39,500 രൂപ) നൽകണം.
also read: കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി
ഖത്തർ എയർവെയ്‌സിന്റെ ദോഹ- കോഴിക്കോട്, ദോഹ- കൊച്ചി, ദോഹ- തിരുവനന്തപുരം നിരക്കുകൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നതും ശ്രദ്ധേയം. ജൂൺ 30നു ദോഹ- കൊച്ചി ടിക്കറ്റിനു 1,275 റിയാലാണെങ്കിൽ ജൂലൈ ഒന്നിനു 1,575, ജൂലൈ രണ്ടിനും മൂന്നിനും 1,415 എന്ന തോതിലാണു നിരക്ക്. ജൂലൈ നാലിനു നിരക്ക് വീണ്ടും 1,575 ആകും. കൊച്ചിയിൽ നിന്ന് ഈ ദിവസങ്ങളിൽ ദോഹയിലേക്കു പോകാൻ 940 റിയാൽ മതിയാകും.
Post Your Comments