Latest NewsIndiaNews

വിമാനകമ്പനികളുടെ കൊള്ള നിരക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ : വിമാനകൂലി കേന്ദ്രം നിശ്ചയിക്കും

ന്യൂഡല്‍ഹി : രാജ്യത്ത് വിമാന കമ്പനികള്‍ ഇരട്ടിയിലധികം വിമാന നിരക്ക് വര്‍ധിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. മേയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാനമന്ത്രാലയം പുറത്തുവിട്ട മാര്‍ഗനിര്‍ദേശപ്രകാരം ഓരോ റൂട്ടിലേയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് ഈ നിരക്ക് അംഗീകരിച്ചു സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ തയാറാകണമെന്ന് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു.

Read Also : വിമാന യാത്രക്കാര്‍ക്കായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളുടെ മാര്‍ഗരേഖ പുറത്തിറക്കി

മുംബൈ-ഡല്‍ഹി വിമാനനിരക്ക് 3500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും നിര്‍ദേശിക്കുകയെന്നും സൂചനയുണ്ട്. യാത്രാ സമയവും റൂട്ടിന്റെ പ്രത്യേകതയും കണക്കിലെടുത്താവും നിരക്കു നിശ്ചയിക്കുക.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസാണ് തിങ്കളാഴ്ച (25) മുതല്‍ പുനരാരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button