ന്യൂഡൽഹി : ആത്ഹമത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ കുടുംബത്തെ പ്രതിപക്ഷം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചെന്നു കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. പ്രതിപക്ഷത്തിന്റേത് തരംതാഴ്ന്ന രാഷ്ട്രീയ കളിയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി വെമുലയെ പ്രതിപക്ഷം ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെമുലയുടെ അമ്മയുടെ പ്രസ്താവന വായിച്ച് താന്‍ ആകാംക്ഷയിലായിരുന്നു. ചില പ്രതിപക്ഷ കക്ഷികള്‍ ആ മരണം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്നും, സാമ്പത്തികമായി ഏറെ പരാധീനതകളുള്ള ആ കുടുംബത്തിന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപ നല്‍കാതെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് വഞ്ചിച്ചുവെന്നും, മുസ്ലീം ലീഗ് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയെന്നുമുള്ള ആരോപണവുമായി രോഹിതിന്റെ അമ്മ രാധിക വെമുല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Also read : പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു
Post Your Comments