മുംബൈ: ക്ഷേത്രം ട്രസ്റ്റ് തലവന്‍ സഹമന്ത്രി പദവി നൽകി മുഖ്യമന്ത്രി. മഹാരാഷ്ട്രയിലെ സിദ്ധി വിനായക ക്ഷേത്രം ട്രസ്റ്റ് തലവനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഹമന്ത്രി പദവി നല്‍കിയത്. ശിവസേനാ നേതാവും ടിവി അവതാരകനുമായ ആദേശ് ഭണ്ഡേക്കറിനാണ് കാബിനറ്റില്‍ സഹമന്ത്രി പദവി നല്‍കിയിരിക്കുന്നത്.
സർക്കാരിന്റെ ആനുകൂല്യങ്ങൾ തനിക്കാവശ്യമില്ലെന്നും സിദ്ധി വിനായന ക്ഷേത്രം ട്രസ്റ്റ് തലവന്‍ എന്ന പദവിക്കാണ് സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കിയിരിക്കുന്നതെന്നും ജനങ്ങള്‍ക്കു സേവനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും ആദേശ് പ്രതികരിച്ചു.
Read also: റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു
ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ അടുത്ത ആളായാണ് ആദേശ്. അടുത്തിടെ നടന്ന പാല്‍ഘര്‍ ഉപതെരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി ഫഡ്നാവിസിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ആദേശ് പുറത്തുവിട്ടിരുന്നു. അതിനുപകരമായി കേന്ദ്രത്തിലും സംസ്ഥാനത്തും ശിവസേന ഭിന്നിപ്പിക്കാനുള്ള പദ്ധതിയാണ് ബിജെപി ആവിഷ്ക്കരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Post Your Comments