Kerala

ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല: പിണറായി വിജയന്‍

തിരുവനന്തപുരം: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് പറഞ്ഞ് മുഖ്യന്ത്രി പിണറായി വിജയന്‍. എ.വി. ജോര്‍ജിന്റെ വീഴ്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണെന്നും കേസില്‍ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേക അന്വേഷണ സംഘം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ കോടതി പരിശോധിക്കും കൂടാതെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശന്‍ എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read : വരാപ്പുഴ കസ്റ്റഡി മരണം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ സ്പീക്കര്‍

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു.

തുടര്‍ന്ന് ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button