Kerala

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന നിരോധിത ലഹരി മരുന്നുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

തലശേരി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന നിരോധിത ലഹരി മരുന്നുമായി തലശേരി സ്വദേശി അറസ്റ്റിൽ.ഇയാളിൽ നിന്ന് പിടിച്ചെടുത്ത തരം മരുന്ന് ഉപയോഗിച്ചാല്‍ കിഡ്നി ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും മാനസികാസ്വാസ്ഥ്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സെയ്ദാര്‍പള്ളിക്ക് സമീപം താമസിക്കുന്ന മിഹ്റാജ് കാത്താണ്ടിയെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

ഇയാളെ ഇന്ന് തലശേരി കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്നായ മെഥലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിനും നിരോധിത ഗുളികയായ സ്പാസ്മോ പ്രോക്സിവോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇത് കൈവശം സൂക്ഷിക്കുന്നത് ജാമ്യം പോലും ലഭിക്കാത്ത കുറ്റമാണെന്നും പോലീസ് അറിയിച്ചു. അതികഠിനമായ വേദനാ സംഹാരിയായ ഈ മരുന്നുകൾ ഡോക്ടർമാരുടെ കുറിപ്പുണ്ടെങ്കിൽ മാത്രമേ രോഗികൾക്ക് പോലും ലഭിക്കൂ.

ഇയാൾക്ക് തലേശരി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. നിർണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഒരുമാസം മുൻപ് പഴയങ്ങാടി മാട്ടൂലില്‍നിന്ന് ഇതേ മരുന്ന് പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് മാട്ടൂല്‍ സ്വദേശിയായ യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button