മുംബൈ: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍. നെഞ്ചു വേദനേയും ശാരീരികാസ്വാസ്ഥ്യത്തെയും തുടര്‍ന്നാണ് യാദവിനെ മുംബൈയിലെ എഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്.
Also Read : ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍; ആരോഗ്യനില വളരെ മോശം
നെഞ്ചുവേദനയെ കൂടാതെ അദ്ദേഹത്തിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും ചെയ്തിരുന്നു. അറുപത്തിയൊന്‍പതുകാരനായ ലാലു പ്രസാദ് ഇക്കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജയിലിലാണ്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലായിരുന്നു ജയില്‍ ശിക്ഷ ലഭിച്ചത്. യാദവിനൊപ്പം ആശുപത്രിയില്‍ മകന് തേജസ്വി യാദവും മകള്‍ മിസാ ഭാരതിയുമുണ്ട്.
Post Your Comments