ന്യൂഡല്‍ഹി• പെട്രോള്‍, ഡീസല്‍ വില്പന ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്തെ ഇന്ധനവിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് സൂചന. ജി.എസ്.ടി യ്ക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് കേന്ദ്ര തലത്തില്‍ ആലോചനകള്‍ നടക്കുന്നത്. ഇന്ധന വില്‍പന ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനമായിരിക്കും നികുതി. പുറമേ സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുമ്പോള്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ല.
ലോകത്തൊരിടത്തും ശുദ്ധമായ ജി.എസ്.ടിയല്ല പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. ഇന്ത്യയിലും ഇതുതന്നെയായിരിക്കും നടപ്പാക്കുകയെന്നാണ് സൂചന. ഇന്ധനവില ജി.എസ്.ടി പരിധിയിലെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ കൊണ്ടുവന്നാല്‍ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ വലിയ ഇടിവ് ഉണ്ടാകും. അതിനാലാണ് പരമാവധി സംസ്ഥാന നികുതികള്‍ കൂടി ഉള്‍പ്പെടുത്തുക എന്ന ഫോര്‍മുലയിലേക്ക് എത്തിയതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യാന്തര വിപണിയില്‍ വില കുറയുന്നതിനനുസരിച്ചുള്ള കുറവ് ഇന്ധനവിലയില്‍ പ്രതിഫലിക്കുമെങ്കിലും വില കൂടിയാല്‍ ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനവ് ഇപ്പോഴത്തേതിനേക്കാള്‍ ഭീമമായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments