India

സാക്കിര്‍ നായിക്കിന്റെ ആവശ്യങ്ങൾ കോടതി തള്ളി

മുംബൈ: ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ പ്രസിഡന്റും വിവാദ പ്രഭാഷകനുമായ സാക്കിര്‍ നായിക്ക് സമര്‍പ്പിച്ച അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തോടെ ഇതുവരെ സാക്കിർ നായിക്ക് സഹകരിക്കാതിരുന്നതിനാലാണ് ഹർജി തള്ളിയത്. പാസ്സ്‌പോർട്ട് റദ്ദാക്കിയ നടപടിയും കോടതി റദ്ദാക്കിയില്ല.

സാക്കിറിന്റെ വിദേശ പണമിടപാടുകൾ തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായും ഐ എസിൽ ചേർന്ന യുവാക്കൾക്ക് പ്രചോദനമായത് സാക്കിർ നായിക്കിന്റെ പ്രസംഗം ആണെന്നും എൻ ഐ എ കണ്ടെത്തി. ബംഗ്ലാദേശ് തലസ്ഥാനമായ ഢാക്കയില്‍ നടന്ന ഭീകരാക്രമണത്തിനെത്തിയവര്‍ക്ക് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സാക്കിറിന് കീഴിലുള്ള സംഘടനകളെയും പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. സാക്കിര്‍ നായിക്ക് ഇപ്പോള്‍ സൗദി അറേബ്യയിലാണെന്നാണ് സൂചനകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button