![biju radhakrishnan](/wp-content/uploads/2018/06/biju-radhakrishanan-1.png)
തിരുവനന്തപുരം : സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ബിജു രാധാകൃഷ്ണൻ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പരോള്‍ അനുവദിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതേ തുടര്‍ന്ന് ജയില്‍ ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍. അടുത്തിടെ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കൽ ബോർഡിന് മുൻപിൽ ബിജുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാൽ ബിജുവിന് രോഗങ്ങൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയില്ല.
Read also:ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകും(ട്രോളല്ല); പരിഹാസവുമായി അഡ്വ.ജയശങ്കര്‍
വിവിധ കേസുകൾക്കായി കോടതിയിൽ എത്തിക്കുമ്പോഴെല്ലാം തനിക്കു മാരക രോഗങ്ങളുണ്ടെന്നു ബിജു രാധാകൃഷ്ണൻ പരാതിപ്പെട്ടിരുന്നു. വയറുവേദന, കാൽമുട്ടുവേദന തുടങ്ങിയ അസുഖങ്ങൾക്കാണ് ബിജുവിനെ മുൻപ് ആശുപത്രികളിൽ എത്തിച്ചിട്ടുള്ളത്. രോഗമുണ്ടെന്നു തുടർച്ചയായി പരാതിപ്പെടുന്നതിനാലാണു മെഡിക്കൽ ബോർഡിനു നൽകിയ പട്ടികയിൽ ബിജുവിനെയും ഉൾപ്പെടുത്തിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.
Post Your Comments