Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു

ഇടുക്കി: തിങ്കളാഴ്ച നടന്ന അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധ സമരസ്ഥലത്ത് പ്രവർത്തകർ മാധ്യമ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നോക്കി നിൽക്കെ മാധ്യമപ്രവർത്തകരെ ആക്രമിച്ചിട്ടും തടയുന്നതിന് നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം.

പള്ളിവാസൽ പൊട്ടൻകാട് ദേശീയം സ്വദേശി കണ്ടോത്താഴത്ത് സതീശൻ (51), ബൈസൻവാലി ടൗണിനു സമീപം താമസിക്കുന്ന പ്ലാത്തോട്ടത്തിൽ ശശി വേലായുധൻ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മീഡിയാവൺ ചാനൽ ഇടുക്കി റിപ്പോർട്ടർ ചങ്ങനാശേരി കുരിശുംമൂട്ടിൽ ആൽവിൻ തോമസ് (32), ക്യാമറാപേഴ്സൻ മുനിയറ കളരിക്കൽ കെ.ബി. വിൽസൺ (35) എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും സമരക്കാർ കേടുവരുത്തിയിരുന്നു.

ഇതിനിടെ സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്നവരിൽ വിൽസനോട് മാത്രമാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഇതുസംമ്പന്ധിച്ച് കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ് എന്നിവർ അറിയിച്ചു.

ആക്രമണ സമയത്ത് വധഭീഷണി മുഴക്കിയതടക്കമുള്ള സംഭവങ്ങൾ നടന്നിട്ടും പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചേർത്ത് സംരക്ഷിക്കാൻ ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button