ആലുവ: ആലുവ വെളിയത്ത് നാട് സഹകരണ ബാങ്ക് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദ് ചെയ്തു. തുടർച്ചയായി 23 വർഷമായി ബിജെപി ഭരിക്കുന്ന ആലുവ വെളിയത്ത് നാട് സഹകരണ ബാങ്കിൽ വായ്പ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ബാങ്കിനെ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ബാങ്ക് പ്രസിഡന്റ് എസ്.ബി ജയരാജിന്റെ നേതൃത്വത്തിൽ ഭരണ സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് കോടതി അന്വേഷണത്തിൽ പ്രസ്തുത ആരോപണങ്ങൾ ബാങ്കിനെതിരെ കെട്ടിച്ചമച്ചതാണെന്ന് തെളിയുകയും നിലവിൽ ഉണ്ടായിരുന്ന ഭരണ സമിതിക്ക് അടിയന്തിരമായി ഭരണം കൈമാറുവാനും ഹൈക്കോടതി ഉത്തരവായി. വിധിയുടെ അടിസ്ഥാനത്തിൽ അഡ്മിനിസ്റ്റേറ്റർ ബാങ്ക് പ്രസിഡന്റ് എസ്.ബി ജയരാജിന് ഇന്ന് നാല് മണിയോടെ ഭരണം കൈമാറി. 23 വർഷമായി മാതൃകാ ഭരണം കാഴ്ചവെക്കുന്ന ബാങ്കിനെ കുതന്ത്രങ്ങളിലൂടെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ ശ്രമമാണ് നടന്നതെന്ന് എസ്.ബി ജയരാജ് പറഞ്ഞു.
Post Your Comments