എല്ലാ സര്‍വകലാശാലകളും കോളജുകളും അന്താരാഷ്ട്ര യോഗാദിനം ആചരിക്കണമെന്ന് സര്‍ക്കുലറുമായി സര്‍ക്കാര്‍. ജൂണ്‍ 21 ആണ് അന്താരാഷ്ട്ര യോഗാദിനം. അതേദിവസം തന്നെ സെമിനാറുകള്‍, മത്സരങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also Read : അന്താരാഷ്ട്ര യോഗ ദിനം കൊച്ചിയിൽ : ജില്ലയില്‍ 200 കേന്ദ്രങ്ങളില്‍ 25000 പേര്‍ പങ്കെടുക്കും
മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ആണ് നിര്‍ണായക ഉത്തരവിട്ടത്. യോഗാദിന പരിപാടി ഒരുക്കങ്ങളുടെ ചിത്രം അയച്ചുനല്‍കണമെന്നും സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍ക്കുലര്‍ ഇറക്കി. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പേര് വിവരങ്ങള്‍, ഒരുക്കങ്ങള്‍ ചിത്രീകരിച്ച സിഡി എന്നിവ ചൊവ്വാഴ്ച വൈകുന്നേരം നാലിനു മുമ്പ് അയച്ചുനല്‍കമെന്നാണ് നിര്‍ദ്ദേശം.
Also Read : അന്താരാഷ്ട്ര യോഗദിനം ആചരിയ്ക്കാന്‍ ദുബായ് ഒരുങ്ങി
അതേസമയം ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ സര്‍ക്കുലറിന് സമാനമായ സര്‍ക്കുലര്‍ കഴിഞ്ഞ മാസം കാഷ്മീര്‍ ഗവര്‍ണറും പുറത്തിറക്കിയിരുന്നു. യോഗാദിനം ആചരിക്കണമെന്നാണ് വൈസ്ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്. പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലോക യോഗാ ദിനം ആചരിക്കാനുള്ള തയാറെടുപ്പിലാണ് കോളേജ് അധികൃതര്‍.
Post Your Comments