ദുബായ് : അന്താരാഷ്ട്ര യോഗ ദിനം ആചരിയ്ക്കാന്‍ ദുബായ് ഒരുങ്ങി. അജ്മാന്‍, ഷാര്‍ജ, റാസ് അല്‍ ഖൈമ, ഫുജൈറ സ്ഥലങ്ങളില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികള്‍ യോഗദിനത്തില്‍ ഒത്തുകൂടും. പ്രധാന ആഘോഷങ്ങള്‍ ദുബായിലെ സബീല്‍ പാര്‍ക്കില്‍ നടക്കുമെന്നും, ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ അറിയിച്ചു.
യോഗയ്ക്ക് നിത്യജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്ന്‌ബോധവത്ക്കരിക്കുന്നതിനാണ് യോഗദിനത്തില്‍ പങ്കെടുക്കുന്നതെന്നും,സൗദി അറേബ്യയിലെ ആദ്യത്തെ യോഗ അധ്യാപകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ നൗഫ് മര്‍വായ് അന്താരാഷ്ട്ര യോഗ ദിനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. .
Post Your Comments